SOC അനലിസ്റ്റ് കരിയർ പാത്ത്: L1 മുതൽ SOC മാനേജർ വരെ

ആലുവ, കൊച്ചിയിലെ എഡ്‌വെയർ ട്രെയിനിംഗ് സെന്ററിൽ ഒരു സൈബർ സെക്യൂരിറ്റി ക്ലാസ്

ആദ്യം രണ്ട് വാക്കുകൾ: ലോഗും SIEM-ഉം

ലോഗ് എന്നത് ഒരു സിസ്റ്റം അതിൽ നടക്കുന്ന കാര്യങ്ങളുടെ സൂക്ഷിക്കുന്ന റെക്കോർഡാണ്. ഒരാൾ തെറ്റായ പാസ്‌വേഡ് അടിക്കുമ്പോൾ, ഓരോ പ്രാവശ്യവും സിസ്റ്റം അത് എഴുതിവെക്കും, ഒരു ഡയറിയിൽ എഴുതിവെക്കുന്ന പോലെ. എല്ലാ ദിവസവും ആയിരക്കണക്കിന് ഇത്തരം എൻട്രികൾ കുന്നുകൂടും.

SIEM (Security Information and Event Management) ഒരു കമ്പനിയുടെ എല്ലാ സിസ്റ്റങ്ങളിൽ നിന്നുമുള്ള ലോഗുകൾ ഒരിടത്ത് കൊണ്ടുവന്ന് അനലൈസ് ചെയ്യാനും, എന്തെങ്കിലും പ്രശ്നം തോന്നുമ്പോൾ അലർട്ട് തരാനുമുള്ള ടൂളാണ്. Wazuh, Splunk, QRadar എന്നിവ സാധാരണ ഉപയോഗിക്കുന്ന SIEM-കളാണ്.

ആ അലർട്ടുകളും ലോഗുകളും വായിച്ച് ശരിക്കും എന്താണ് നടക്കുന്നതെന്ന് കണ്ടുപിടിക്കുകയാണ് ഒരു SOC അനലിസ്റ്റിന്റെ ജോലി. ഒരു യഥാർത്ഥ ഉദാഹരണത്തിന്, ഞങ്ങളുടെ സ്വന്തം വെബ്സൈറ്റിന്റെ ലോഗുകളിൽ ഒരു ബ്രൂട്ട് ഫോഴ്സ് അറ്റാക്ക് എങ്ങനെ കണ്ടുപിടിച്ചു എന്ന് കാണുക.

ലെവലുകൾ

  1. L1 അനലിസ്റ്റ്: ഫസ്റ്റ് ലൈൻ SIEM-ലേക്ക് വരുന്ന ലോഗുകളും അലർട്ടുകളും നോക്കി, ഇത് ശരിക്കും ഒരു പ്രശ്നമാണോ എന്ന് പരിശോധിച്ച്, ഇത് ഇങ്ങനെയായിരിക്കാം എന്ന് ഒരു ഫസ്റ്റ് റിപ്പോർട്ട് എഴുതുന്നു. ഗൗരവമുള്ളത് മുകളിലേക്ക് എസ്കലേറ്റ് ചെയ്യുന്നു.
  2. L2 അനലിസ്റ്റ്: അന്വേഷകൻ L1 എസ്കലേറ്റ് ചെയ്യുന്ന ഇൻസിഡന്റുകൾ എടുത്ത്, സിസ്റ്റങ്ങളിലേക്കും ലോഗുകളിലേക്കും കൂടുതൽ ആക്സസോടെ ആഴത്തിൽ അന്വേഷിച്ച്, എന്ത് നടന്നു, എങ്ങനെ നിയന്ത്രിക്കാം എന്ന് കണ്ടെത്തുന്നു.
  3. L3 അനലിസ്റ്റ്: എക്സ്പെർട്ട് ഏറ്റവും സങ്കീർണ്ണമായ ഇൻസിഡന്റുകൾ കൈകാര്യം ചെയ്യുന്നു, അലർട്ട് ട്രിഗർ ചെയ്യാത്ത ത്രെട്ടുകൾ തേടിപ്പിടിക്കുന്നു, ടീം ആശ്രയിക്കുന്ന ഡിറ്റക്ഷൻ റൂളുകൾ മെച്ചപ്പെടുത്തുന്നു.
  4. SOC മാനേജർ: നേതാവ് ടീമിനെ മുഴുവൻ നയിക്കുന്നു, SOC-യുടെ പ്രോസസുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, കമ്പനിയുടെ സെക്യൂരിറ്റിയെക്കുറിച്ച് മാനേജ്മെന്റിന് റിപ്പോർട്ട് ചെയ്യുന്നു.

ചില കമ്പനികളിൽ പേരുകൾ മാറാം, L4 പോലുള്ള ലെവലുകൾ ഉണ്ടാകാം, പക്ഷേ ഐഡിയ എല്ലായിടത്തും ഒന്നുതന്നെ.

ഓരോ ലെവലിലും ആക്സസ് കൂടുന്നത് എന്തുകൊണ്ട്

ഒരു കമ്പനിയിലെ എല്ലാ സിസ്റ്റത്തിലേക്കും എല്ലാവർക്കും ഒരേ ആക്സസ് കൊടുക്കാൻ പറ്റില്ലല്ലോ. ഓരോ ഡോക്യുമെന്റിനും ഓരോ ലെവൽ കോൺഫിഡൻഷ്യാലിറ്റി ഉണ്ട്. ഒരു ബാങ്കിൽ എല്ലാ സ്റ്റാഫിനും ലോക്കർ റൂമിന്റെ താക്കോൽ കൊടുക്കില്ലല്ലോ, SOC-ഉം അതുപോലെയാണ്.

അപ്പോൾ L1-ലെ ആൾക്ക് ചില സിസ്റ്റങ്ങളും ലോഗുകളും മാത്രം നോക്കാം. L2 ആകുമ്പോൾ കുറച്ച് കൂടി, L3-ഉം അതിന് മുകളിലും ആകുമ്പോൾ അതിലും കൂടുതൽ. ഓരോ ലെവൽ കയറുമ്പോഴും ആക്സസും ഉത്തരവാദിത്തവും ഒന്നിച്ച് കൂടും.

നന്നായി ചെയ്യാൻ എന്ത് വേണം

ക്ഷമ

ഒരു വലിയ കൂമ്പാരം ഡാറ്റ, ആയിരക്കണക്കിന് ലൈനുകൾ നിങ്ങളുടെ മുന്നിൽ വരും. അത് കണ്ട് പേടിക്കാതെ സമാധാനമായി ഇരുന്ന് നോക്കാൻ പറ്റണം.

അനലിറ്റിക്കൽ മൈൻഡ്

ഇത് എന്തുകൊണ്ട് സംഭവിച്ചു? അതിന് തൊട്ടുമുമ്പ് എന്ത് നടന്നു? ഒരു ഡിറ്റക്ടീവിനെ പോലെ ചികഞ്ഞ് ചികഞ്ഞ് റൂട്ട് കോസ് വരെ എത്തണം.

കമ്മ്യൂണിക്കേഷൻ

പലരും വിട്ടുപോകുന്ന സ്കിൽ. പ്രശ്നം കണ്ടുപിടിച്ചാൽ മാത്രം പോരാ; എന്ത് നടന്നു, എന്ത് ചെയ്യണം എന്ന് ക്ലിയറായി പറഞ്ഞുകൊടുക്കണം.

SOC ജോലികൾക്ക് ഡിമാൻഡ് ഉണ്ടോ?

ഉണ്ട്, അത് കൂടിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് പോലുള്ള ഫീൽഡുകളിൽ AI പല ജോലികളും റീപ്ലേസ് ചെയ്യുന്നുണ്ട്, പക്ഷേ സെക്യൂരിറ്റി ഒരു കമ്പനിക്ക് വെറുതെ ആർക്കെങ്കിലും ഇട്ടുകൊടുക്കാൻ പറ്റുന്ന ഒന്നല്ല. AI കൂടുന്തോറും അതിനെ സേഫ് ആക്കി നിർത്താനുള്ള ആളുകളുടെ ആവശ്യവും കൂടും (AI വന്നാൽ സൈബർ സെക്യൂരിറ്റി ജോലി പോകുമോ? കാണുക).

കുറച്ച് നാൾ മുമ്പ് വരെ പല കമ്പനികളും സൈബർ സെക്യൂരിറ്റിക്ക് വേണ്ടി പ്രത്യേകമായി ആളുകളെ എടുത്തിരുന്നില്ല. ഇപ്പോൾ അത് മാറി. UST സൈബർ സെക്യൂരിറ്റിക്ക് മാത്രമായി CyberProof എന്ന ഒരു വിങ് തന്നെ നടത്തുന്നു, നമ്മുടെ കേരളത്തിലെ ഫെഡറൽ ബാങ്ക് കഴിഞ്ഞ വർഷം സൈബർ സെക്യൂരിറ്റിയിലേക്ക് കുറച്ചധികം പേരെ ഹയർ ചെയ്തു. ഇത് ദൂരെ എവിടെയോ നടക്കുന്ന കാര്യമല്ല, നമ്മുടെ നാട്ടിൽ തന്നെ നടക്കുന്നതാണ്. ആദ്യ ജോലി എങ്ങനെയായിരിക്കുമെന്ന് കൊച്ചിയിലെ SOC അനലിസ്റ്റ് ജോലികൾ (ഇംഗ്ലീഷ്), സാലറിക്ക് കേരളത്തിലെ സൈബർ സെക്യൂരിറ്റി സാലറി എന്നിവ കാണുക.

എങ്ങനെ തുടങ്ങാം

നല്ലൊരു തുടക്കമാണ് EC-Council-ന്റെ Certified SOC Analyst (CSA). സെക്യൂരിറ്റി ഓപ്പറേഷൻസ് എങ്ങനെ നടക്കുന്നു, ഒരു SOC-ൽ എന്തൊക്കെ ജോലികൾ വരുന്നു എന്നതാണ് ഇതിൽ പഠിക്കുന്നത്, ഇന്റർനാഷണലി വാല്യു ഉള്ള സർട്ടിഫിക്കേഷനാണ്. എഡ്‌വെയറിൽ തിയറി മാത്രമല്ല: ഞങ്ങളുടെ സിസ്റ്റർ കമ്പനിയായ Halosec Cyber Defense-ലെ യഥാർത്ഥ വർക്കുകളിൽ നിന്നുള്ള സെനാരിയോകൾ ഉപയോഗിച്ച്, Wazuh-ൽ നിങ്ങൾ തന്നെ ഒരു യഥാർത്ഥ SOC സെറ്റപ്പ് ചെയ്ത്, വരുന്ന അറ്റാക്കുകൾ കണ്ടുപിടിച്ച് തടയും.

L1-ൽ നിന്ന് തുടങ്ങൂ

Certified SOC Analyst (CSA) ട്രെയിനിംഗ്

3 മാസം, Wazuh-ൽ ഒരു യഥാർത്ഥ SOC ലാബ്, EC-Council-ന്റെ ഒഫീഷ്യൽ എക്സാം വൗച്ചർ ഉൾപ്പെടെ, ₹32,000. ആലുവ, കൊച്ചിയിൽ അടുത്ത ഓഫ്‌ലൈൻ ബാച്ച്: 2027 ജനുവരി രണ്ടാം ആഴ്ച.

CSA കോഴ്‌സ് കാണൂ WhatsApp-ൽ "CSA" ›

കൂടുതൽ വായിക്കാൻ

പതിവ് ചോദ്യങ്ങൾ

ഒരു SOC-ൽ ഏതൊക്കെ ലെവലുകളാണ്?

ഇന്ത്യയിലെ മിക്ക കമ്പനികളിലും L1, L2, L3 അനലിസ്റ്റുകളും ഒരു SOC മാനേജറും. L1 ഫസ്റ്റ് ലൈനാണ്, L2 എസ്കലേറ്റ് ചെയ്ത ഇൻസിഡന്റുകൾ അന്വേഷിക്കുന്നു, L3 ഏറ്റവും സങ്കീർണ്ണമായ ജോലി ചെയ്യുന്നു, മാനേജർ ടീമിനെ നയിക്കുന്നു.

ഒരു L1 SOC അനലിസ്റ്റ് എന്താണ് ചെയ്യുന്നത്?

ഒരു SIEM-ലെ ലോഗുകളും അലർട്ടുകളും നോക്കി, ഇത് ശരിക്കും ഒരു പ്രശ്നമാണോ എന്ന് പരിശോധിച്ച്, ഒരു ഫസ്റ്റ് റിപ്പോർട്ട് എഴുതി, ഗൗരവമുള്ള ഇൻസിഡന്റുകൾ L2-ലേക്ക് എസ്കലേറ്റ് ചെയ്യുന്നു.

SOC അനലിസ്റ്റ് ആകാൻ കോഡിംഗ് വേണോ?

ഭയങ്കര കോഡിംഗ് വേണ്ട. വലിയ അളവിലുള്ള ഡാറ്റയോടുള്ള ക്ഷമ, അനലിറ്റിക്കൽ മൈൻഡ്, ക്ലിയറായ കമ്മ്യൂണിക്കേഷൻ എന്നിവയാണ് ഏറ്റവും പ്രധാനം.

കേരളത്തിലെ കമ്പനികൾ SOC റോളുകളിലേക്ക് ഹയർ ചെയ്യുന്നുണ്ടോ?

ഉണ്ട്. UST സൈബർ സെക്യൂരിറ്റിക്ക് മാത്രമായി CyberProof നടത്തുന്നു, ഫെഡറൽ ബാങ്ക് സൈബർ സെക്യൂരിറ്റിയിലേക്ക് ഹയർ ചെയ്യുന്നുണ്ട്, ഇൻഫോപാർക്കിലെയും ടെക്നോപാർക്കിലെയും പല കമ്പനികളും സെക്യൂരിറ്റി അനലിസ്റ്റുകളെ എടുക്കുന്നു.

SOC അനലിസ്റ്റ് ആകാൻ ഏത് സർട്ടിഫിക്കേഷൻ എടുക്കണം?

EC-Council-ന്റെ Certified SOC Analyst (CSA) നല്ലൊരു തുടക്കമാണ്. സെക്യൂരിറ്റി ഓപ്പറേഷൻസ്, ലോഗിംഗ്, SIEM ഡിറ്റക്ഷൻ, ഇൻസിഡന്റ് റെസ്പോൺസ് എന്നിവ ഇത് കവർ ചെയ്യുന്നു.

എഡ്‌വെയറിനൊപ്പം പഠിക്കൂ.

സൈബർ സെക്യൂരിറ്റി, IoT, പ്രോഗ്രാമിംഗ് എന്നിവയിൽ പ്രായോഗിക കോഴ്‌സുകൾ, മലയാളത്തിൽ.